ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിയാണ് കേന്ദ്രം വിലയിരുത്തിയത്. 10 ശതമാനത്തില്‍ അധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ ഒരു ഇളവും പാടില്ലെന്നും നിയന്ത്രണങ്ങള്‍ അനുവദിച്ചാല്‍ കാര്യങ്ങള്‍ ഗുരുതരമാകുമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
10 ശതമാനത്തിലധികമാണ് ജില്ലകളിലെ ടി.പിആര്‍ എങ്കില്‍ അവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണമെന്നും അത് കര്‍ശനമായി നടപ്പിലാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്ന് നില്‍ക്കുന്ന ജില്ലകളില്‍ ജനങ്ങളുടെ യാത്രയില്‍ നിയന്ത്രണം വേണമെന്നും ആള്‍ക്കൂട്ടമുണ്ടാകുന്ന ഒരു കൂടിച്ചേരലും അനുവദിക്കരുതെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
രാജ്യത്ത് 46 ജില്ലകളിലാണ് ടി.പി.ആര്‍ പത്ത് ശതമാനത്തിന് മുകളിലുള്ളത്.