X
    Categories: CultureMoreViews

ഭാഗല്‍പൂര്‍ കലാപത്തില്‍ പ്രതിയായ മകനെയോര്‍ത്ത് അഭിമാനിക്കുന്നു: കേന്ദ്രമന്ത്രി

പാട്‌ന: ഭാഗല്‍പൂര്‍ കലാപത്തില്‍ പ്രതിയായ മകനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബേ. അരിജിത് എന്റെ മകനാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എല്ലാ ബി.ജെ.പി പ്രവര്‍ത്തകരും അവനെപ്പോലെയാകണം. ഭാരതാംബയെക്കുറിച്ച് സംസാരിക്കുന്നതില്‍ എന്താണ് തെറ്റ്? വന്ദേമാതരം മുഴക്കുന്നത് കുറ്റമാണോ? ചൗബേ ചോദിച്ചു.

രണ്ട് ദിവസം മുമ്പാണ് മുസ്ലിം ഭൂരിപക്ഷ മേഖലയായ ഭാഗല്‍പൂരില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കലാപമഴുച്ചുവിട്ടത്. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് വര്‍ഗീയ കലാപത്തിന് ശ്രമിച്ചെന്ന കേസില്‍ അശ്വിനികുമാറിന്റെ മകനെതിരെ പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ സംഘടിപ്പിച്ച റാലിയില്‍ പ്രകോപനപരമായി പ്രസംഗിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതിനെ തുടര്‍ന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മുസ്ലീം വീടുകള്‍ ആക്രമിച്ചത്.

അരിജിതിനെക്കൂടാതെ അഭയ്കുമാര്‍ ഘോഷ്, പ്രമോദ് വര്‍മ്മ, ദേവ്കുമാര്‍ പാണ്ഡെ, നിരഞ്ജന്‍ സിങ്, സഞ്ജയ് സിങ്, സുരേന്ദ്രപഥക് തുടങ്ങിയ ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: