X

ഇന്ധനവില വര്‍ധനവ്; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

മുംബൈ: രാജ്യത്ത് വര്‍ധിച്ച് വരുന്ന ഇന്ധനവില വര്‍ധനവില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. രാജ്യത്തെ ഇന്ധനവില വളരെ കൂടുതലാണെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. മുംബൈയില്‍ സംഘടിപ്പിച്ച മൂന്നാമത് ബ്ലൂംബെര്‍ഗ് ഇന്ത്യാ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ഇന്ധനവിലയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഇന്ധനവില വളരെക്കൂടുതലാണ്. ജനങ്ങള്‍ തീര്‍ച്ചയായും വലിയ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്’ഗഡ്കരി പറഞ്ഞു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും നികുതിനിരക്ക് കുറക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് താനല്ലെന്നും ധനമന്ത്രിയാണെന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി.

chandrika: