വന്ദേമാതരത്തെ അംഗീകരിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്രമന്ത്രി


ഭുവനേശ്വര്‍: വന്ദേമാതരത്തെ അംഗീകരിക്കാത്ത ആര്‍ക്കും ഇന്ത്യയില്‍ ജീവിക്കാനുള്ള അധികാരമില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രതാപ് ചന്ദ്ര സാരംഗി. ബി.ജെ.പി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്ള്‍ 370 റദ്ദാക്കിയ നടപടിയില്‍ ഏറ്റവും അധികം മുറിവേറ്റത് പ്രതിപക്ഷത്തിനും തീവ്രവാദികള്‍ക്കുമാണ്. കശ്മീരില്‍ ഇപ്പോള്‍ ആളുകള്‍ ഭൂമി വാങ്ങിത്തുടങ്ങിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കശ്മീരി പെണ്‍കുട്ടികളെ ഇതര സംസ്ഥാനങ്ങളിലേക്ക് കല്യാണം കഴിച്ച് അയക്കാന്‍ അവസരമൊരുങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

web desk 1:
whatsapp
line