മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വ്യാജ ഡിഗ്രി വിവാദവും. മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നാണ് പുതിയ ആരോപണം. ഇന്ത്യാ ടുഡേ ദിനപ്പത്രമാണ് രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
രമേഷ് പൊഖ്രിയാലിന്റെ പേരിലുഴള്ള രണ്ട് ഡിലിറ്റ് ബിരുദങ്ങള്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കന്‍ സര്‍വകലാശാലയുടെ പേരിലാണ്. സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച് 1990ല്‍ കൊളംബോ ഓപ്പണ്‍ സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കിയെന്നാണ് രമേഖ് പൊഖ്രിയാലിന്റെ ബയോ ഡാറ്റയില്‍ പറയുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ ഇങ്ങനെയൊരു സര്‍വകലാശാല ഇല്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയും വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കെതിരെയും വ്യാജ ഡിഗ്രി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ചും കൊളംബോ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ സര്‍വകലാശാല പൊഖ്രിയാലിന് രണ്ടാമതൊരു ഡോക്ടറേറ്റ് കൂടി നല്‍കിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ ഈ പേരില്‍ ഒരു സര്‍വകലാശാല ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നില്ല.
രമേഷ് പൊഖ്രിയാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞവര്‍ഷം ഡെറാഡൂണില്‍ നല്‍കിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലെ വിവരങ്ങള്‍ അപൂര്‍ണ്ണമായിരുന്നു.
വ്യാജ ഡിഗ്രി വിവാദത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി
Related Post