ജനസംഖ്യാ കണക്കെടുപ്പിന്റെ പ്രാരംഭ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. ജാതി സെന്‍സസ് കൂടി നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. 2021ല്‍ ആരംഭിക്കേണ്ടിയിരുന്ന സെന്‍സസിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തുടക്കം കുറിക്കുന്നത്.
ജാതി സെന്‍സസിനായുള്ള സമ്മര്‍ദം എന്‍ഡിഎ ഘടകകക്ഷികളില്‍ നിന്നും ശക്തമായതോടെ ജാതി കോളം കൂടി ഇത്തവണ സെന്‍സസില്‍ ഉള്‍പ്പെടുത്തും. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്‍, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവും കേന്ദ്രമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി എന്നിവരാണ് സെന്‍സസിനുവേണ്ടി വാദിക്കുന്നത്.
കണക്ക് പുറത്തു വിടില്ല എന്ന വ്യവസ്ഥ ഉള്‍പ്പെടുത്താമെങ്കില്‍ ജാതി കണക്കെടുപ്പ് നടത്താമെന്ന് ആര്‍എസ്എസ് സമ്മതിച്ചതോടെയാണ് ജാതി സെന്‍സസിന് കൂടി കളമൊരുങ്ങുന്നത്. ജാതി സെന്‍സസ് വാഗ്ദാനം ‘ഇന്ത്യ സഖ്യം’ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.