മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടക്കുന്ന ജോലിയുടെ പ്രതിദിന നിരീക്ഷണത്തിനും ക്രമക്കേടും വീഴ്ചകളും തടയാനുമാണ് ഡ്രോണ്‍ പറത്താന്‍ നിര്‍ദേശം. അതേസമയം കേരളമുള്‍പ്പെടെയുളള തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പദ്ധതി ബാധകമാവില്ലെന്നാണ് വിലയിരുത്തല്‍.
രാജ്യത്താകെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ ഹാജര്‍ ഏര്‍പ്പെടുത്തിയിരുന്നതിന് പിന്നാലെയാണ് ഡ്രോണുകളുടെ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ പോകുന്നത്. ജോലി തുടങ്ങുമ്പോഴും തുടരുമ്പോഴുമുളള ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ ഡ്രോണ്‍ ശേഖരിക്കും. പൂര്‍ത്തിയായ ജോലികളുടെ പരിശോധന, അവ എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനയും ഡ്രോണ്‍ വഴി നടത്തും.
ഡ്രോണ്‍ ഉപയോഗത്തിന്റെ കാര്യത്തില്‍ കേരളം പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയേക്കും. രാവിലെ തൊഴിലുറപ്പ് ജോലിതുടങ്ങുമ്പോഴും തീരുമ്പോഴും ചിത്രമെടുത്ത് മൊബൈല്‍ ആപ്പില്‍ അയക്കുന്നതും നിലവിലുണ്ട്. ഓരോ ദിവസവും നിശ്ചിതജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ശമ്പളത്തില്‍ കുറവുണ്ടാകും. ഇതിനൊക്കെ പുറമേയാണ് ഡ്രോണ്‍ നിരീക്ഷണം വരുന്നത്.