രാജ്യത്ത് മാന്ദ്യം രൂക്ഷമാണെന്ന് വീണ്ടും തെളിയുകയാണ്. കാര്‍-ബൈക്ക് വിപണിയെ ഉത്തേജിപ്പിക്കാന്‍ നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. എന്നാല്‍ തീരുമാനത്തില്‍ എതിര്‍പ്പുമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എത്തിയിട്ടുണ്ട്. . ജി.എസ്.ടി. 28ല്‍ നിന്ന് 18 ശതമാനമാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്ത് ഈ വര്‍ഷം മാത്രം 50,000 കോടിയുടെ നികുതിനഷ്ടമുണ്ടാകുമെന്നാണ് കണക്ക്. അത് തങ്ങളുടെ കണക്കില്‍പ്പെടുത്തരുതെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.
20ന് ഗോവയില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സിലില്‍ നികുതി കുറയ്ക്കുന്നതുസംബന്ധിച്ച തീരുമാനമുണ്ടാകും. പത്തുശതമാനം ജി.എസ്.ടി. കുറയ്ക്കുക വഴി വാഹനങ്ങളുടെ ഓണ്‍ റോഡ് വിലയില്‍ എട്ടു ശതമാനം വരെ കുറവ് വരും. അതുവഴി വില്പനമാന്ദ്യത്തിന് അറുതി വരുത്താമെന്നാണ് കണക്കുകൂട്ടല്‍. വാഹനവിപണിയിലെ മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലം ഉണ്ടായിട്ടില്ല.