X

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യമേഖലക്ക് നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യമേഖലക്ക് പാട്ടത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തിന്റെ എതിര്‍പ്പ് തള്ളിയാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം. ജയ്പൂര്‍, ഗുവാഹതി വിമാനത്താവളങ്ങളും പാട്ടത്തിന് നല്‍കും.

പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളം വികസിപ്പിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ടെന്‍ഡര്‍ നടപടികളിലൂടെയാണ് നടത്തിപ്പുകാരെ കണ്ടെത്തിയതെന്നും ടെന്‍ഡറില്‍ കൂടുതല്‍ തുക നിര്‍ദേശിച്ച കമ്പനിയെയാണ് നടത്തിപ്പ് ചുമതല ഏല്‍പിക്കുന്നതെന്നും ജാവദേക്കര്‍ വിശദീകരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: