കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ എം.എല്‍.എയാക്കി കേന്ദ്രസര്‍ക്കാര്‍. സെന്റ് തെരേസാസ് കോളേജില്‍ ഇന്നലെ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ എം.എല്‍.എ എന്ന വിശേഷണത്തോടെയാണ് പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ച പട്ടികയിലാണ് കുമ്മനത്തെ കേന്ദ്രം എം.എല്‍.എ ആക്കി മാറ്റിയത്.
പ്രധാനമന്ത്രിയുടെ പ്രോട്ടോക്കോള്‍ പാലിക്കേണ്ട അഞ്ചിടങ്ങളിലെ ചടങ്ങുകളില്‍ നാലിടത്തെ പ്രോട്ടോക്കോള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് കൈമാറിയിരുന്നത്. തെന്റ് തെരേസാസ് കോളേജില്‍ ഇന്നലെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വായനാദിനവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ കുമ്മനത്തെ എം.എല്‍.എ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍, കെ.വി തോമസ് എം.പി എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നേരത്തെ മെട്രോയില്‍ ആദ്യയാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം യാത്ര ചെയ്തത് വന്‍വിവാദമായിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിന് പിറകെയാണ് കുമ്മനത്തെ എം.എല്‍.എ ആക്കിയ കേന്ദ്രത്തിന്റെ കള്ളക്കഥ പുറത്തുവരുന്നത്.