നീറ്റ് പ്രവേശന പരീക്ഷാ തിരിമറി വിവാദങ്ങൾ കെട്ടഴിയുന്നതിനു മുൻപ് തന്നെ യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയത് കേന്ദ്ര സർക്കാർ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതായി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു.
പരീക്ഷ എഴുതിയ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്നതാണ് ഈ നടപടിയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമം കൂടിയാണ് എൻ.ടി.എ പാഴാക്കിയത്. കുറ്റവാളികൾക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നും പതിവായി പരീക്ഷകളിൽ കൃത്രിമം കാണിച്ച് ഇന്ത്യയുടെ ഭാവി പ്രതീക്ഷകളെ നിരാശപ്പെടുത്തരുതെന്നും സാജു കൂട്ടിച്ചേർത്തു.
പരീക്ഷാ തട്ടിപ്പുകൾ തടയാൻ നടപടിയെടുക്കുന്നതിന് പകരം ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന ഭയാനകമായ സംഭവവികാസങ്ങളെ എം.എസ്.എഫ് അപലപിച്ചു.