X

പുതിയ പാർലമെൻറ് മന്ദിരത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ

കഴിഞ്ഞ ദിവസം ആരംഭിച്ച പ്രത്യേക പാർലമെൻറ് സമ്മേളനത്തി ന്റെ ഭാഗമായി ഇന്ന് പുതിയ മന്ദിരത്തിൽ പുനരാരംഭിച്ച സമ്മേളനത്തിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ .കേന്ദ്ര നിയമ മന്ത്രി അർജുൻ റാം ആണ് പാർലമെൻറിലേക്കും നിയമസഭകളിലേക്കും 33 ശതമാനം വനിതകളെ തിരഞ്ഞെടുക്കുന്നതിനുള്ള നിയമനിർമ്മാണത്തിന് ബിൽ അവതരിപ്പിച്ചത് .

ഉച്ചക്ക്1 . 15നാണ് ലോക്സഭ പുതിയ മന്ദിരത്തിൽ പുനരാരംഭിച്ചത്. 2 15ന് രാജ്യസഭയിലും സമ്മേളനം പുനരാരംഭിച്ചു. വനിതാ സംവരണം അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ‘തനിക്ക് ദൈവം തന്ന അവസരമാണ് ‘ഇതെന്ന് അവകാശപ്പെട്ടു .ഗണേശ ചതുർത്ഥിയെക്കുറിച്ചും സ്പീക്കറുടെ അധ്യക്ഷപദത്തിന് സമീപം വെച്ചിരിക്കുന്ന ചെങ്കോലിനെ കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി ,വനിതകൾക്കും രാജ്യത്തെ പെൺകുട്ടികൾക്കും താൻ നൽകുന്ന സന്ദേശമാണ് വനിതാ സംവരണ ബില്ലെന്ന് അവകാശപ്പെട്ടു .തുടർന്നു സംസാരിച്ച കോൺഗ്രസിലെ ലോക്സഭ തലവൻ അധീരൻ രഞ്ജൻചൗധരി വനിതാ സംവരണ ബിൽ നേരത്തെ കോൺഗ്രസ് സർക്കാർ പാസാക്കിയതാണെന്ന് അവകാശപ്പെട്ടു. ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചതാണ് .അന്ന് പല കക്ഷികളും എതിർത്തിരുന്നതായി ചൗധരി പറഞ്ഞു. എന്നാൽ ഇതിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എതിർത്തു .അങ്ങനെ ബിൽ പാസാക്കിയിട്ടില്ലെന്നായി അമിത് ഷാ .ഈ വിവാദങ്ങൾക്കിടെയാണ് നിയമമന്ത്രി പുതിയ ബിൽ അവതരിപ്പിച്ചത് .

നിയമം പാസായാൽ രാജ്യത്തെ ലോക്സഭയിലും നിയമസഭകളിലും നിലവിലെ വനിതാഅംഗങ്ങളേക്കാൾ വനിതകളുടെ അംഗസംഖ്യ വൻതോതിൽ വർദ്ധിക്കും .മൊത്തമുള്ള അംഗങ്ങളുടെ 33 ശതമാനം വനിതകളെയാണ് ബിൽ പാസായാൽ തെരഞ്ഞെടുക്കുക.ഇതിനായി മണ്ഡലങ്ങൾ പുനർനിർണയിക്കും.

നിലവിൽ ലോക്സഭയിൽ 542 അംഗങ്ങൾ ആണുള്ളത്. 33 ശതമാനം സംവരണം നടപ്പായാൽ 180 വനിതകൾ എംപിമാരായി എത്തും. കേരളനിയമസഭയിലെ 140 അംഗങ്ങളിൽ 40 അധികം വനിതാഅംഗങ്ങൾ തിരഞ്ഞെടുക്കപ്പെടും. ഏതായാലും ബിൽ പാസാകാനുള്ള ഭൂരിപക്ഷം ഭരണമുന്നണിക്ക് ഉണ്ടെങ്കിലും പാസാകുമോ എന്ന് വ്യക്തമല്ല .വരുന്ന തെരഞ്ഞെടുപ്പിൽ വനിതകൾക്ക് വേണ്ടി തങ്ങൾ നിയമനിർമ്മാണം നടത്തിയെന്ന് അവകാശപ്പെടാൻ ആയിരിക്കും മോദി സർക്കാരും ബിജെപിയും ശ്രമിക്കുക. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏതായാലും നിയമം നടപ്പാക്കാനുള്ള സാധ്യതയില്ല .സംസ്ഥാന നിയമസഭകൾ കാലാവധി പൂർത്തിയാക്കിയാൽ മാത്രമേ പുതിയ നിയമം ബാധകമാകു. ഇതിനായി അതാത് നിയമസഭകൾ നിയമങ്ങൾ പാസാക്കുകയും വേണ്ടതുണ്ട്. നടക്കാനിരിക്കുന്ന 5 നിയമസഭ തെരഞ്ഞെടുപ്പിൽ നിയമം ബാധകമാകും എന്ന് കരുതാനും വയ്യ .അതായത് ബിൽ പാസാക്കപ്പെട്ടാലും നടപ്പാക്കുക ഇനിയും വൈകിയായിരിക്കും എന്നർത്ഥം. മോദിക്കും കൂട്ടർക്കും ഒരു തെര. പ്രചാരണായുധം മാത്രമാകും ഫലത്തിലിത്.

webdesk11: