X
    Categories: indiaNews

കാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് പലിശ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിസഭായോഗം. മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പകള്‍ക്ക് പ്രതിവര്‍ഷം ഒന്നര ശതമാനം പലിശ ഇളവ് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാര്‍ഷികമേഖലയില്‍ വായ്പ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.പൊതുമേഖല, സ്വകാര്യ, ചെറുകിട ധനകാര്യസ്ഥാപനങ്ങള്‍,റൂറല്‍ ബാങ്കുകള്‍ സഹകരണ ബാങ്കുകള്‍ തുടങ്ങിയവിയില്‍ നിന്നെല്ലാം വായ്പകള്‍ക്ക് പലിശ ഇളവ് ലഭിക്കും. ഇതിനായി ബജറ്റില്‍ നിന്ന് പണം കണ്ടെത്തേണ്ടി വരുമെന്നും കേന്ദ്രമന്ത്രി അറിയിക്കുന്നു.

Test User: