കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കുന്ന ദൗത്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാവുന്നുണ്ടെന്നാണ് മമതയുടെ വിമര്‍ശനം.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും വിദ്യാര്‍ത്ഥിക്കള്‍ക്ക് ആവശ്യത്തിന് വിമാനങ്ങള്‍ ക്രമീകരിക്കണമെന്നും മമത പറഞ്ഞു.
ജീവന്‍ വളരെ വിലപ്പെട്ടതാണ്. കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് കുട്ടികളെ നാട്ടില്‍ എത്തിക്കുന്നതിന് ഇത്രയും സമയമെടുക്കുന്നത്. മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യാന്‍ എന്തുകൊണ്ട് പറ്റുന്നില്ലെന്നും മമത ചോദിച്ചു. വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ തയാറാക്കണമെന്ന് താന്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും മമത പറഞ്ഞു.