X
    Categories: indiaNews

നോട്ട് നിരോധനത്തെ ന്യായികരിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: സുപ്രീംകോടതിയില്‍ നോട്ട് നിരോധനത്തെ ന്യായികരിച്ച് കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണം തടയാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ന്യായികരിച്ചു. റിസര്‍വ് ബാങ്കിന്റെ ശിപാര്‍ശ പ്രകാരമാണ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അതിനായി വിനിയോഗിച്ചത് പാര്‍ലമെന്റ് നല്‍കിയ അധികാരമാണെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

2016 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനത്തില്‍ സുപ്രീംകോടതി ഇടപെട്ടിരുന്നു. മുമ്പ് ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ നല്‍കിയത് രണ്ട് പേജിലുള്ള സത്യവാങ്മൂലമായിരുന്നു. തുടര്‍ന്ന് വിശദമായി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപ്പോള്‍ വിശദീകരണം നല്‍കിയത്.

Test User: