ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ആശുപത്രിയില്‍ കോവിഡ് ചികിത്സ തേടുന്നതിന് കോവിഡ് പോസിറ്റീവ് ഫലം ആവശ്യമില്ല. ഒരു രോഗിക്കും ചികിത്സ നിഷേധിക്കാന്‍ പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.പുതുക്കി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ട്. രോഗികള്‍ക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നതിനുവേണ്ടിയാണ് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
കോവിഡ് ചികിത്സ ലഭിക്കുവാന്‍ പരിശോധനാഫലം ആവശ്യമില്ല. രോഗലക്ഷണങ്ങളുടെ ഏതൊരു രോഗിയും ഡോക്ടര്‍ക്ക് കോവിഡ് ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യാം.
കോവിഡ് ചികിത്സ ലഭിക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമില്ല. ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കുള്ള പരിചരണം പൊതു-സ്വകാര്യ ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍, സ്റ്റേഡിയങ്ങള്‍, കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ നടത്തണം. കിടത്തി ചികിത്സ ആവശ്യമുള്ളവരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിക്കാവൂ.