X

എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാസിസമാണ്;ഇടി മുഹമ്മദ് ബഷീര്‍

മീഡിയവണ്‍ ന്യൂസ് ചാനലിന്റെ സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി.

ഇത് രണ്ടാം തവണയാണ് ചാനല്‍ ബാന്‍ ചെയ്യുന്നത് . എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാസിസമാണ്.എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണം അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. തടഞ്ഞതിന്റെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭ്യമാക്കാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. സുരക്ഷാ കാരണങ്ങള്‍ ആണ് ഉന്നയിച്ചിരിക്കുന്നത്. ഉത്തരവിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു.

Test User: