54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യസുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇതോടെ ആലിബാബ,നെറ്റ് ഈസ്, ടെന്‍സൈന്റ് തുടങ്ങിയ മുന്‍നിര ചൈനീസ് ആപ്പുകള്‍ ഉള്‍പ്പടെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കി. ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും പുതിയ നിരോധന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ഈ ആപ്ലുകള്‍ തടയാനായി ഗൂഗിളിന്റെ പ്ലേസ്‌റ്റോര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്പ് സ്‌റ്റോറുകളോടും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2020 ജൂണില്‍ ഏകദേശം 224 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ടിക്ക്‌ടോക്ക്, വീചാറ്റ്, ഷെയറിറ്റ്,ഹെലോ, ബിഗോ ലൈവ് യുസി ബ്രൗസര്‍ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ അതില്‍ ഉള്‍പ്പെടുന്നു.