ന്യൂഡല്‍ഹി: റോഹിംഗ്യന്‍ മുസ്‌ലിംങ്ങള്‍ക്കെതിരെ വീണ്ടും കേന്ദ്രസര്‍ക്കാര്‍. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
രാജ്യത്തെത്തിയ ഇവരെ തിരിച്ചയക്കും. റോഹിംഗ്യകളുടെ കാര്യത്തില്‍ യു.എന്‍ നിയമം ബാധകമല്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കി. അതേസമയം മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്ത റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള അവശ്യവസ്തുക്കള്‍ ഇന്ത്യ എത്തിച്ചുകൊടുത്തു. വ്യോമസേനയുടെ നേതൃത്വത്തിലാണ് അഭയാര്‍ത്ഥിക്യാംപിലേക്കുള്ള സാധനങ്ങള്‍ ഇന്ത്യ എത്തിച്ചുകൊടുത്തത്.
റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യക്ക് ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നേരത്തെ പറഞ്ഞിരുന്നു. അഭയാര്‍ത്ഥികളുടെ വിഷയം ശക്തമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുളള ഇന്ത്യയുടെ തിരുമാനത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവാകാശ കൗണ്‍സില്‍ ഉദ്യേഗസ്ഥന്‍ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു.