X
    Categories: indiaNews

മോദി വിമര്‍ശകര്‍ക്കെതിരായ പകപോക്കല്‍ തുടരുന്നു

ന്യൂഡല്‍ഹി: മോദി വിമര്‍ശകര്‍ക്കെതിരെ പകപോക്കല്‍ നടപടിയുമായി കേന്ദ്രം. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കെതിരെയാണ് ആദയനികുതി വകുപ്പ് നടപടി ആരംഭിച്ചത്.

ഇന്നലെ മുംബൈയിലെയും പൂനെയിലെയും മുപ്പതിലധികം കേന്ദ്രങ്ങളിാണ് ആദയനികുതി വകുപ്പിന്റെ പരിശോധനയുണ്ടായത്. പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ്, നടന്‍ തപ്‌സി പന്നു, നിര്‍മ്മാതാവ് വികാസ് ബല്‍ തുടങ്ങി നിരവധി പേര്‍ക്കെതിരെയാണ് നടപടിയുമായി ആദായനികുതി വകുപ്പ് എത്തിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് മുംബെയിലെ ഇവരുടെ വീടുകളില്‍ ഇന്നലെ വൈകീട്ടും റെയ്ഡ് തുടരുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ വകുപ്പ് അധികൃതര്‍ വിസമ്മതിച്ചു.

മുംബെയിലെ പ്രമുഖ സിനിമാ കേന്ദ്രമായ ഫാന്റം ഫിലിംസിലും സ്ഥാപനത്തിന്റെ മുന്‍ പങ്കാളിയായിരുന്ന മധു മന്തേന ഉള്‍പ്പെടെ മുംബൈയിലെയും പൂനെയിലെയും മുപ്പതിലധികം സ്ഥലങ്ങളിലാണ് ഒരേ സമയം തിരച്ചില്‍ നടന്നത്. 2011 ല്‍ അനുരാഗ് കശ്യപ്, സംവിധായന്‍ വിക്രമാദിത്യ മോത്വാനെ, യു.ടി.വി സ്‌പോട്ട് ബോയ് വികാസ് ബഹല്‍ എന്നിവരാണ് ഫാന്റം ഫിലിംസ് സ്ഥാപിച്ചത്. ഇത് 2018 ല്‍ പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഓഫീസ് നിലനിന്നിരുന്ന പരിസരവും പരിശോധിക്കുകയുണ്ടായി. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്നത് പരിശോധിക്കുകയാണെന്നാണ് ഐ.ടി വകുപ്പ് വ്യക്തമാക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: