X

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വധശ്രമക്കേസില്‍ എംപി മുഹമ്മദ് ഫൈസലിന് അനുകൂലമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു.

വധശ്രമക്കേസില്‍ എന്‍സിപി നേതാവും എംപിയുമായ മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതു ചോദ്യം ചെയ്തു സമര്‍പ്പിച്ച അപ്പീലിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയും ശിക്ഷയും ഹൈക്കോടതി മരവിപ്പിച്ചത്.

ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചതോടെ മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ഇല്ലാതായിട്ടുണ്ട്. ശിക്ഷ മരവിപ്പിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.

webdesk13: