X

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചൂരല്‍മല മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല: വയനാട് എംപി പ്രിയങ്ക ഗാന്ധി

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചൂരല്‍മല മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. അതിഭീകരമായ മാനുഷിക ദുരന്തമാണ് വയനാട്ടില്‍ നടന്നതെന്നും അതില്‍ ആരും രാഷ്ട്രീയം കാണരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിചാര്‍ജിനെ പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുമെന്നും അവര്‍ പറഞ്ഞു. കേന്ദ്രത്തിലും സമ്മര്‍ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിക്കാന്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് പ്രിയങ്ക ഗാന്ധി. വന്യജീവി സംഘര്‍ഷം, രാത്രിയാത്ര നിരോധനം, ആദിവാസി മേഖലകളിലെ പ്രശ്‌നം എല്ലാം പരിഹരിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു. വയനാടിന്റെ വിനോദ സഞ്ചാരമേഖല, കാര്‍ഷികവൃത്തി, ഭക്ഷ്യ സുരക്ഷ എന്നിവയ്‌ക്കെല്ലാം മുന്‍ഗണന നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി വിഭജനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ ഐക്യത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

 

webdesk17: