മദ്യനയ കേസില്‍ സിബിഐ ചോദ്യം ചെയ്യാനിരിക്കെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അടിമുടി അഴിമതിയില്‍ മുങ്ങി നില്ക്കുന്ന നരേന്ദ്ര മോദി തന്നെ ജയിലില്‍ അടയ്ക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു. മദ്യനയക്കേസില്‍ താന്‍ അഴിമതിക്കാരനെങ്കില്‍ ഈ രാജ്യത്ത് സത്യസന്ധര്‍ ആരുമില്ലെന്ന് കെജ്രരിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മദ്യ നയക്കേസില്‍ നാളെയാണ് അരവിന്ദ് കെജ്രിവാള് സിബിഐക്ക് മുമ്പാകെ ഹാജരാകുന്നത്.