ന്യൂഡല്‍ഹി: രാജ്യത്തെ പട്ടിണി മരണങ്ങളുടെ കണക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.മുസ്‌ലിം ലീഗ് എംപി പിവി അബ്ദുള്‍ വഹാബിന്റെ ചോദ്യത്തിന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ മന്ത്രി അശ്വിനി കുമാര്‍ ചൗബെയാണ് ഇക്കാര്യം അറിയിച്ചത്.
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രാജ്യത്ത് നടന്ന പട്ടിണി മരണങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ടോയെന്നായിരുന്നു ചോദ്യം. പട്ടിണി മരണങ്ങളും പോഷകാഹാരക്കുറവും സൂചിപ്പിക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് പ്രതികരണം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടന്ന പട്ടിണി മരണങ്ങളുടെ സംസ്ഥാനതല രേഖകളെ വഹാബിന്റെ ചോദ്യത്തിന് മന്ത്രാലയം വ്യക്തമായ മറുപടി നല്‍കാന്‍ തയാറായില്ല.