ന്യൂഡല്‍ഹി: 8330 ഇന്ത്യക്കാ ര്‍ വിദേശത്തെ ജയിലുകളില്‍ കഴിയുന്നതായി കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ 1611 പേര്‍ യു.എ.ഇയില്‍ ആണ്. പാക് ജയിലുകളില്‍ 308 ഇന്ത്യക്കാരുണ്ടെന്നും വിദേശകാര്യ മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നത്. യു.എ. ഇ, ഖത്തര്‍, കുവൈത്ത്, സഊദി അറേബ്യ, ഒമാന്‍ ജയിലുകളിലാണ് ഭൂരിഭാഗവും.
രഹസ്യ സ്വാഭവം സൂക്ഷിക്കുന്നതിനാല്‍ തടവുകാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ രാജ്യങ്ങള്‍ മടിക്കുകയാണ്- കേന്ദ്രം വ്യക്തമാക്കി. സഊദിയില്‍ 1461ഉം ഖത്തറില്‍ 696ഉം കുവൈത്തില്‍ 446ഉം ബഹറൈനില്‍ 227ഉം ഒമാനില്‍ 139ഉം ഇന്ത്യക്കാരാണ് തടവിലുള്ളത്.