X

വഖഫ് ബോര്‍ഡ് അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കവുമായി കേന്ദ്രം; 40 ഭേദഗതികള്‍ക്കാണ് നീക്കം

40 ഭേദഗതികളോടെ വഖഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി സർക്കാർ. വെള്ളിയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കർശന പരിശോധനകൾക്ക് ഇനിമുതൽ വിധേയമാക്കും.

തർക്ക ഭൂമികളും സർക്കാർ പരിശോധിക്കും. 9.4 ലക്ഷം ഏക്കർ വസ്തുവകകളാണ് വഖഫ് ബോർഡിന് കീഴിലുള്ളതെന്നാണ് കണക്ക്. യു.പി.എ സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡുകൾക്ക് നൽകിയ കൂടുതൽ അധികാരം എടുത്തുകളയുകയാണ് മോദി സർക്കാറിന്റെ ലക്ഷ്യം. വഖഫ് ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനുള്ള നിർദേശവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലെ നിയമത്തിലുള്ള ചില വ്യവസ്ഥകൾ റദ്ദാക്കാനും പുതിയ ഭേദഗതി നിർദേശിക്കുന്നു.

webdesk14: