ന്യൂഡല്‍ഹി: ഇസ്ലാമിക പ്രഭാഷകന്‍ ഡോക്ടര്‍ സാക്കിര്‍ നായികിനെതിരേ കേന്ദ്രം നടപടികള്‍ കര്‍ശനമാക്കുന്നു. സോഷ്യല്‍മീഡിയയിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കും ചോദ്യോത്തര പ്രക്ഷേപണങ്ങള്‍ക്കും ഇന്ത്യയില്‍ നിരോധം ഏര്‍പ്പടുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ഇതിന്റെ ഭാഗമായി സാക്കിര്‍ നായികിന്റെ പീസ് ടിവി ചാനലിന്റെ ഔദ്യോഗിക യുട്യൂബ് ചാനലും മൊബൈല്‍ ആപ്പും ആഭ്യന്തരമന്ത്രാലയം നിരോധിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്‍ ഐബി, എന്‍ഐഎ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ ഈ വിവരങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നാണ് റിപോര്‍ട്ട്.
രാജ്യത്തിന്റെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന പേരില്‍ നേരത്തെ സാക്കിര്‍ നായികിന്റെ പീസ് ടിവി സംപ്രേക്ഷണം കേന്ദ്രം വിലക്കിയിരുന്നു.
സാക്കിർ നായിക്ക് ആരംഭിച്ച മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇതിനകം ഒരു ലക്ഷം പേരാണ് ആപ്പ് ഡൌൺലോഡ് ചെയ്തിട്ടുള്ളത്. നിലവിൽ ഇംഗ്ലീഷ്, ഉർദു, ബംഗ്ല, ചൈനീസ് ഭാഷകളിലാണ് പീസ് ടിവി പ്രക്ഷേപണം നടത്തിവരുന്നത് ആ ആപ്പിലൂടെ 24X7 ലൈവായി സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും ഇന്ത്യയിൽ ലഭിക്കും. വിവാദ വിവാദത്തിന്റെ പേരിലുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെത്തുടർന്ന് നിരോധിച്ചിട്ടും ആപ്പിന് 3+ റേറ്റിംഗ് നേടാൻ കഴിഞ്ഞിരുന്നു.
പീസ് ടിവി മുസ്‌ലിം യുവാക്കളെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്നുവെന്ന് ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റ നിരോധന നടപടികൾ. സാക്കിർ നായികിന്റെ സംഘനയ്ക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഐബി ആരോപിക്കുന്നുണ്ട്. കൂടാതെ, ഇവർക്ക് അറബ് രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നതായും ആരോപണമുണ്ട്.
കള്ളപ്പണം വെളുപ്പിക്കൾ, വിദ്വേഷ പ്രചാരണം എന്നീ കേസുകളാണ് സാക്കിർ നായിക്കിനെതിരെയുള്ളത്. കേസുകൾ ഉയർന്നുവന്നതിന് പിന്നാലെ ഇന്ത്യ വിട്ട സാക്കിർ നായിക് മലേഷ്യയിൽ ഉണ്ടെന്നാണ് സൂചനകൾ.