സമരക്കാര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്കി. കര്‍ഷക സംഘടനകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. കേന്ദ്രം നിലപാട് വ്യക്തമാക്കിയത് സംയുക്ത കിസാന്‍ മോര്‍ച്ചയെ പ്രതിനിധീകരിച്ചുള്ള അഞ്ചംഗ സമിതിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ്.
സംയുക്ത കിസാന്‍ മോര്‍ച്ച സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് സിംഗുവില്‍ യോഗം ചേരും. കര്‍ഷക സംഘടനകള്‍ ഉദ്ദേശിക്കുന്നത് അതിര്‍ത്തികള്‍ അടച്ചു കൊണ്ടുള്ള സമരം അവസാനിപ്പിക്കാനാണ്.
കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെങ്കില്‍ സമരം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതിരെ കര്‍ഷക സംഘടനകള്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയത് കര്‍ഷകര്‍ ഉന്നയിച്ച 6 ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്കാണ്.