X
    Categories: indiaNews

പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രം; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ വിലക്കും

ന്യൂഡല്‍ഹി: പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. തെറ്റിദ്ധരിപ്പിക്കുന്നതോ ആളുകളെ വഴിതെറ്റിക്കുന്നതോ ആയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പ്രിവന്‍ഷന്‍ ഓഫ് മിസ്്‌ലെഡിങ് അഡൈ്വര്‍ടൈസ്‌മെന്റ് 2022 എന്ന പേരില്‍ പുറത്തിറക്കിയിക്കുന്ന ചട്ടക്കൂട്. നേരത്തെ രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടല്ലാതെ ഇലക്ട്രോണിക്, പ്രിന്റ്, ഓണ്‍ലൈന്‍, സോഷ്യല്‍മീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഉത്പന്നങ്ങളുടേയോ സേവനങ്ങളുടേയോ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കുട്ടികളെ ലക്ഷ്യമിട്ടുള്ള വാണിജ്യ പരസ്യങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുകയാണ് ചട്ട രൂപീകരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് കേന്ദ്ര വാണിജ്യകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്, അഡീഷണല്‍ സെക്രട്ടറി നിധി കാരെ എന്നിവര്‍ പറഞ്ഞു. ജൂണ്‍ ഒമ്പതിനാണ് പുതിയ ചട്ടക്കൂട് വിജ്ഞാപനമായി പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ഒരു ബോഡി പെര്‍ഫ്യൂം പരസ്യം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ പ്രേരിപ്പിക്കുന്നതാണെന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.തുടര്‍ന്ന് വാണിജ്യമന്ത്രാലയം ഇടപെട്ട് പരസ്യം നിരോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശവുമായി രംഗത്തെത്തിയത്.

Chandrika Web: