രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.