X

കേന്ദ്രം എല്‍പിജി വില 200 രൂപ കുറച്ചത് ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ സ്വാധീനം മൂലം: മമത ബാനര്‍ജി

പ്രതിപക്ഷസഖ്യമായ ഇന്‍ഡ്യയുടെ സ്വാധീനം മൂലമാണ് പാചകവാതക വില 200 രൂപ കുറക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി.

ഇന്‍ഡ്യ സഖ്യം രണ്ട് മാസത്തിനിടെ രണ്ട് യോഗങ്ങള്‍ മാത്രമാണ് ചേര്‍ന്നത്. ഇന്ന് എല്‍പിജി വില 200 രൂപ കുറഞ്ഞതായി കാണുന്നു. ഇതാണ് ഇന്‍ഡ്യയുടെ ശക്തി- മമത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് പാചകവാതക വില 200 രൂപ കുറക്കാന്‍ തീരുമാനിച്ചത്.

webdesk11: