X

വായ്പ കട്ട് ചെയ്ത് കേന്ദ്രം; സംസ്ഥാനം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വന്‍തോതില്‍ കേന്ദ്രം വെട്ടിക്കുറച്ചു. 8000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ ഈ വര്‍ഷം വായ്പ എടുക്കാവുന്നത് 15390 കോടി രൂപയില്‍ ഒതുങ്ങും. കഴിഞ്ഞ വര്‍ഷം 23000 കോടി വായ്പ അനുവദിച്ചിരുന്നു.

ജി.എസ്.ടിയുടെ 3 ശതമാനം വരെ വായ്പ എടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. വായ്പ എടുക്കാന്‍ സാധിക്കുന്ന തുക എത്രയാണെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു.

ഇതിനകം തന്നെ കേരളം 2000 കോടി രൂപ വായ്പ എടുത്തുകഴിഞ്ഞു. രണ്ട് മാസത്തെ പെന്‍ഷന്‍, ശമ്പളം എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കേരളം ഈ സാമ്പത്തിക വര്‍ഷം 2000 കോടി വായ്പ എടുത്തത്. ഇനി ഈ വര്‍ഷം അവസാനം വരെ കേരളത്തിന് എടുക്കാന്‍ സാധിക്കുന്ന വായ്പ 13390 കോടി രൂപ മാത്രമാണ്.

നികുതി വര്‍ധിപ്പിച്ചിതിനാല്‍ ചെറിയ തോതില്‍ വരുമാന വര്‍ധന കേരളത്തിനുണ്ടാകും.

webdesk13: