X

കേന്ദ്രം കൊണ്ടുവരുന്നത് വഖഫ് ബോർഡിന്റെ ആത്മാവിനെ തകർക്കുന്ന നിയമം: അബ്ദുസ്സമദ് സമദാനി

വഖഫ് ബോര്‍ഡിന്റെ ആത്മാവിനെ തകര്‍ക്കുന്ന നിയമമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നതെന്ന് മുസ്‌ലിം ലീഗ് എം.പി അബ്ദുസ്സമദ് സമദാനി. ഒരു ജനവിഭാഗത്തിന്റെ വിശ്വാസ പ്രമാണത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 75 കൊല്ലമായി നിലവിലുള്ള നിയമത്തിന് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് അട്ടിമറി നീക്കമാണെന്നും സമദാനി പറഞ്ഞു.

പുതിയ വഖഫ് ബില്‍ പാസായി വന്നാല്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറ്റക്കാര്‍ക്ക് സ്വന്തമാക്കാന്‍ കഴിയുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഏറ്റവും വലിയ കയ്യേറ്റക്കാര്‍ സര്‍ക്കാര്‍ തന്നെയാണ്. വഖഫ് സ്വത്തിന്റെ അന്തഃസത്ത തകര്‍ക്കുന്ന ബില്ലാണ് ഇപ്പോള്‍ കൊണ്ടുവരുന്നത്. ആരൊക്കെ കയ്യേറ്റം നടത്തിയിട്ടുണ്ടോ അതെല്ലാം അംഗീകരിക്കുന്നതാണ് ബില്‍ എന്നും അദ്ദേഹം പറഞ്ഞു.

മതപരമായ സ്ഥാപനത്തില്‍ വിശ്വാസിയല്ലാത്തവരെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡില്‍ രണ്ട് മുസ്ലിം ഇതര വിഭാഗക്കാരെ കൂടി നിയമിക്കും. സര്‍ക്കാരിന്റെ ജല്‍പ്പനത്തിന് വഴങ്ങുന്ന ഒരാള്‍ സി.ഇ.ഒ ആവാനാണ് സാധ്യത. വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കുന്ന നിയമമാണ് വരുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം ആരാധനാലയങ്ങളെ ചവിട്ടിയരക്കുന്ന നിയമമില്ലെന്നും ഇ.ടി പറഞ്ഞു.

webdesk13: