X

പൂരാഘോഷത്തിനിടെ സംഘര്‍ഷനം; ഏഴ് യുവാക്കള്‍ അറസ്റ്റില്‍

കേച്ചേരി പറപ്പൂക്കാവ് പൂരാഘോഷത്തിനിടെ സംഘര്‍ഷത്തില്‍ യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഏഴ് യുവാക്കളെ പൊലീസ് പിടികൂടി. കേച്ചേരി പട്ടിക്കര കുളങ്ങരയില്ലത്ത് റിഷാദ് (25), തലക്കോട്ടുകര പാറക്കാട് ശ്രീരാജ്(25), ചൂണ്ടല്‍ പാറന്നൂര്‍ പാക്കത്ത് വിനീത്(21), എരനല്ലൂര്‍ പാറപ്പുറത്ത് വീട്ടില്‍ രോഹിത്ത്(23), ചിറനെല്ലൂര്‍ പേരാമംഗലം വീട്ടില്‍ അമല്‍ (24), ചിറനെല്ലൂര്‍ ഊട്ടുമഠത്തില്‍ ആദിത്ത് (25), നടത്തറ ഇരവിമംഗലം മടത്തുമടി വീട്ടില്‍ വിന്റോ(28) എന്നിവരയൊണ് കുന്ദംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

വന്നേരി കരിപ്പാട് വീട്ടില്‍ സുഭാഷിന്റെ മകന്‍ സനല്‍ കുമാറിനെയും സുഹൃത്തുക്കളെയുമാണ് സംഘം ആക്രമിച്ചത്. കല്ല് കൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്ന് തലയോട്ടി തകര്‍ന്ന സനല്‍കുമാര്‍ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൊലപാതക ശ്രമം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ വ്യാഴായ്ച പറപ്പൂക്കാവ് പൂരാഘോഷത്തിനിടെയാണ് സംഘര്‍ഷനം. ലഹരി ഉപയോഗമാണ് പിറകിലെന്ന് കരുതുന്നു.

webdesk13: