ദമസ്‌ക്കസ്: നീണ്ട ഇടവേളയ്ക്കു ശേഷം സിറിയന്‍ യുദ്ധ ഭൂമിയില്‍ തുര്‍ക്കിയും റഷ്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. റഷ്യ-തുര്‍ക്കി വിദേശകാര്യ മന്ത്രിമാര്‍ തമ്മിലായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവ്‌സോങ്‌ലു ആണ് അങ്കാറയില്‍ ചര്‍ച്ച വിളിച്ചു ചേര്‍ത്തത്. സിറിയയിലെ വിമതരും ഭരണകൂടവും രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങളില്‍ അയവ് വരുത്തണമെന്നും സ്ഥിരമായി ആവശ്യപ്പെട്ടിരുന്നു.
ചര്‍ച്ചകള്‍ക്ക് മുന്‍പായി സിറിയയുടെ വിവിധ പ്രദേശങ്ങളില്‍ സേന ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. ആക്രമണത്തിനു പിന്നാലെ തുര്‍ക്കിയും റഷ്യയും സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ പോകുകയാണെന്നു വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്തായിലെ സമാധാന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തി. ചൊവ്വാഴ്ച ടെലിഫോണിലൂടെയാണു ഇരു രാജ്യങ്ങളുടെയും മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്. സിറിയയില്‍ വെടിനിര്‍ത്തലിനു തുര്‍ക്കി സമ്മതിച്ചതായി റഷ്യ വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു.
ഐഎസിനെ ലക്ഷ്യമിട്ടു തുര്‍ക്കി സിറിയയില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധി സാധരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, ഐഎസിനൊ മറ്റു വിമതര്‍ക്കൊ വെടിനിര്‍ത്തല്‍ ഉടമ്പടികളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ ബാഷര്‍ അല്‍ അസദ് സമാധാനം ആവശ്യപ്പെട്ടിരുന്നതായി തുര്‍ക്കി അറിയിച്ചു. കഴിഞ്ഞ ആഴ്ച റഷ്യ, ഇറാന്‍, തുര്‍ക്കി സമാധാന ചര്‍ച്ചകളെപ്പറ്റി ആലോചിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.