കാഡ്‌ബെറിയുടെ ദീപാവലി പരസ്യത്തില്‍ മോദിയെ അപമാനിച്ചെന്ന പേരില്‍ കാഡ്‌ബെറി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ദീപാവലി പരസ്യത്തില്‍ കച്ചവടക്കാരന്റെ പേര് ദാമോദര്‍ എന്ന് പേരിട്ടത് മോദിയെ അപമാനിക്കുന്നതിന് വേണ്ടിയെന്നാണ് സംഘപരിവാര്‍ വാദിക്കുന്നത്.
ബഹിഷ്‌കരണ ആഹ്വാനം ട്വിറ്ററിലാണ് നടത്തിയത്. #Boyvottcadbury ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ദീപാവലി പരസ്യത്തില്‍ അഭിനയിക്കുന്ന ദരിദ്രനായ കച്ചവടക്കാരന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിന്റെ പേരായതിനാണ് ബഹിഷ്‌കരണം.
ഭഗ്വ ക്രാന്തി സേന ദേശീയ പ്രസിഡന്റ് പ്രാചി സാധ്വിയാണ് ട്വീറ്റ് ചെയ്തത്. കാഡ്‌ബെറി ചോക്ലേറ്റിന്റെ പരസ്യം നിരീക്ഷിച്ചിട്ടുണ്ടോ? കടയില്ലാത്ത പാവം വിളക്ക് വില്‍പനക്കാരന്റെ പേര് ദാമോദര്‍ എന്നാണെന്നും ഇത് പ്രധാന മന്ത്രി മോദിയുടെ അച്ഛന്റെ പേര് മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു ട്വിറ്റിലുണ്ടായിരുന്നത്.