X

സി ബി എസ് ഇ സൗദി ശാസ്ത്രമേള അൽ മുന സ്കൂളിന് ഒന്നാം സ്ഥാനം

ദമാം: സി ബി എസ് ഇ സൗദി ചാപ്റ്റർ മുപ്പത്തി ഒന്നാം ക്ലസ്റ്റർ മീറ്റിനോടനുബന്ധിച് നടത്തിയ ശാസ്ത്ര മേളയിൽ ദമ്മാം അൽ മുന ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. സൗദി അറേബ്യയിലെ മൂന്ന് ഡസൻ സ്കൂളുകൾ പങ്കെടുത്ത ശാസ്ത്ര മേളയിൽ അൽ മുന സ്കൂൾ വിദ്യാർത്ഥികളായ അബ്രാർ മുല്ല, മുഹമ്മദ് ഇസ്മായിൽ എന്നിവർ ഭാവിയുടെ സാങ്കേതിക നഗരം എന്ന പ്രമേയത്തെ ആസ്പദമാക്കി അവതരിപ്പിച്ച ശാസ്ത്ര പ്രദര്ശനത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
ആധുനിക സാങ്കേതിക വിദ്യകൾ സാധാരണ ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വളരെ ലളിതമായ രീതിയിൽ പ്രദർശനം വിശദീകരിക്കുന്നു. ശുഭാപ്തിവിശ്വാസമുള്ള സാങ്കേതിക ഭൂമി (optimistic technological earth) എന്നാണ് വിദ്യാർത്ഥികൾ മോഡലിന് നാമകരണം നൽകിയത്,
ഹസ്ത ചലനത്തിലൂടെ പ്രവർത്തിക്കുന്ന ക്രയിൻ, റേഡിയോ ഫ്രീക്വെൻസി ഐഡന്റിഫിക്കേഷൻ ഡാറ്റാ ഉപയോഗിച്ച് അടക്കുകയും തുറക്കുകയും ചെയ്യാവുന്ന വാതിലുകൾ, മണ്ണിലെ ജലാംശം അറിയാനുള്ള മോയ്‌സ്ചർ ലെവൽ സെൻസർ, തൊട്ടു മുന്നിലെ അദൃശ്യമായ തടസ്സങ്ങളെ അറിയാനുള്ള അൾട്രാസോണിക് സെൻസർ തുടങ്ങി വിവിധ തരം സാങ്കേതിക വിദ്യാ ഉപകരണങ്ങൾ സാധാരണ ജീവിതത്തിൽ പ്രാപ്യമായ രീതിയിൽ തങ്ങളുടെ സാങ്കലിപിക നഗരത്തിൽ കുട്ടികൾ പ്രദർശിപ്പിച്ചു.

ക്ലസ്റ്റർ മീറ്റിനോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ അൽ മുന സ്കൂൾ മൂന്നാം സ്ഥാനം നേടി. നേരത്തെ പ്രവിശ്യ തലങ്ങളിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകളാണ് ദേശീയ തലത്തിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. കിഴക്കൻ പ്രവിശ്യയിൽ അൽ മുന സ്കൂൾ ഒന്നാം സ്ഥാനം നേടിയിരുന്നു. സക്കീന മഹവീൻ, മുഹമ്മദ് ജിബ്‌രീൽ എന്നീ വിദ്യാർത്ഥികളാണ് ക്വിസ് മത്സരത്തിൽ വിജയികളായത്.

സൗദി തല കായിക മത്സരത്തിൽ അൽ മുന സ്കൂളിൽ നിന്നുള്ള ഹസൻ അഹ്മദ് (ജൂനിയർ ഷോട്ട്പുട്ട് ആൺ കുട്ടികൾ ) രണ്ടാസ്ഥാനവും, ശ്രേയ ജിയോ (ജൂനിയർ ഷോട്ട്പുട്ട് പെൺ കുട്ടികൾ ) രണ്ടാസ്ഥാനവും ഹന ഹനീഷ് (ജൂനിയർ ഡിസ്കസ് ത്രോ പെൺ കുട്ടികൾ ) രണ്ടാസ്ഥാനവും നേടി.

ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഹയർ ബോഡ് അംഗം അൻവർ സാദാത് ട്രോഫികൾ വിതരണം ചെയ്തു.

അൽ മുന സ്കൂൾ സി ഇ ഓ ഡോക്ടർ ടി പി മുഹമ്മദ്, പ്രിൻസിപ്പൽ നാസർ അൽ സഹ്‌റാനി, മാനേജർ കാദർ മാസ്റ്റർ, അക്കാഡമിക് പ്രിൻസിപ്പൽ കാസ്സിം ഷാജഹാൻ, ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ, വസുധ അഭയ്, മുഹമ്മദ് നിഷാദ്, സയൻസ് വിഭാഗം രെമ്യ ടീച്ചർ, കായിക വിഭാഗം തലവൻ ശിഹാബ്, സഫീർ, റുബീന, മുഹമ്മദ് റിഷാദ്, നസ്രീൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറിമാരായ റെനിഷ, ബിൽക്കിസ് എന്നിവർ വിജയികളെ അനുമോദിച്ചു.

webdesk15: