ഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് 10ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും 12ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാറ്റിവച്ച പരീക്ഷകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്.
മെയ് 23ന് നടന്ന യോഗത്തില്‍ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകള്‍ ജൂലൈ 15നും ഓഗസ്റ്റ് 26നും മധ്യേ നടത്താമെന്ന് തത്വത്തില്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിന് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ പരീക്ഷ നടത്താതെയുള്ള മറ്റു വഴികള്‍ നോക്കണമെന്ന നിലപാടാണ് മഹാരാഷ്ട്ര സ്വീകരിച്ചത്.