ന്യൂഡല്‍ഹി: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു തരം കണക്കുപരീക്ഷ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ സിബിഎസ്ഇ നീക്കം. കണക്ക് ഏറെ പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, നിലവിലുള്ള പാഠഭാഗത്തിനു പുറമെ കൂടുതല്‍ എളുപ്പമുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ളതാകും രണ്ടാം പരീക്ഷ.
നിലവിലെ കണക്ക് പാഠഭാഗം കണക്ക്-സ്റ്റാന്‍ഡേര്‍ഡ് എന്നും കൂടുതല്‍ എളുപ്പമായ കണക്ക്- ബേസിക് എന്നും അറിയപ്പെടും.
പരീക്ഷയുടെ കാര്യത്തില്‍ മാത്രമാണ് തെരഞ്ഞെടുപ്പിനു അവസരം. ഇന്റേണല്‍ അസസ്‌മെന്റ് ഉള്‍പ്പെടെ കാര്യങ്ങളിലും ഇളവില്ല. എന്നാല്‍ കണക്ക്-ബേസിക് അടിസ്ഥാനമാക്കി പരീക്ഷയെഴുതുന്നവര്‍ക്ക് 11-ാം ക്ലാസില്‍ കണക്ക് പഠിക്കാന്‍ സാധിക്കില്ല.