ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. വാട്‌സ്ആപ്പ് വഴി അക്കൗണ്ടന്‍സി ചോദ്യപേപ്പറാണ് ചോര്‍ന്നത്.
ഇക്കാര്യം ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ പരീക്ഷ റദ്ദാക്കിയേക്കുമെന്നാണ് വിവരം.
ന്യൂഡല്‍ഹിയിലെ റോഹ്നി മേഖലയില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ കോപ്പി വാട്‌സ്ആപ്പിലൂടെ പ്രചരിച്ചത്. രണ്ടാം സെറ്റിലെ ചോദ്യപേപ്പറുമായി യോജിക്കുന്നവയാണ് പുറത്തുവന്നത്. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ചോര്‍ച്ച കണ്ടെത്തിയത്.
ഇന്നലെ മുതലാണ് ചോദ്യപേപ്പറുകളുടെ പകര്‍പ്പ് വാട്‌സ്ആപ്പുകളിലൂടെ പ്രചരിച്ചത്. പകര്‍പ്പ് മന്ത്രിക്കും ലഭിച്ചതായാണ് വിവരം.
സംഭവത്തില്‍ വിദ്യാഭ്യാസ സെക്രട്ടറിയോടും വിദ്യാഭ്യാസ ഡയറക്ടറോടും വിശദീകരണം ചോദിച്ചതായി മന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ സി.ബി.എസ്.ഇ ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്.