X

സിബിഎസ്ഇ 10, 12 ക്ലാസുകള്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശം; രണ്ട് ഘട്ടമായി പരീക്ഷകള്‍

ഡല്‍ഹി: സിബിഎസ്ഇ മൂല്യനിര്‍ണയത്തിന് പുതിയ മാര്‍ഗ നിര്‍ദ്ദേശം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയ്ക്കും മൂല്യ നിര്‍ണയത്തിനുമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റേതാണ് പുതിയ തീരുമാനം.

അധ്യായന വര്‍ഷം രണ്ട് ടേമാക്കി വിഭജിച്ച് പരീക്ഷയും മൂല്യ നിര്‍ണയവും നടത്താനാണ് തീരുമാനം. രണ്ട് ഘട്ടമായി 50 ശതമാനം സിലബസ് ഉപയോഗിച്ചായിരിക്കും രണ്ട് ടേമായി പരീക്ഷയും മൂല്യ നിര്‍ണയവും നടത്തുക.

ഇതനുസരിച്ച് ആദ്യ ടേം പരീക്ഷ നവംബറില്‍ നടത്തും. രണ്ടാം ടേം പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടക്കും.

 

Test User: