X
    Categories: indiaNews

സി ബി എസ് ഇ 10, 12 ക്ലാസ് പരീക്ഷ; ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും

സി ബി എസ് ഇയുടെ 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 മുതല്‍ തുടങ്ങും. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഒന്നാം ടേം പരീക്ഷകള്‍ നടത്തിയത്. ഇതിന്റെ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. രണ്ടാം ടേം പരീക്ഷയില്‍ ഒബ്ജക്ടീവ്, സബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. ഒബ്ജക്ടീവ് ചോദ്യങ്ങള്‍ മാത്രമാണ് ഒന്നാം ടേം പരീക്ഷയില്‍ ഉണ്ടായിരുന്നത്. ആദ്യമായാണ് 10, 12 ക്ലാസ് പരീക്ഷകള്‍ രണ്ട് ടേമുകളിലായി സി ബി എസ് ഇ സംഘടിപ്പിക്കുന്നത്. കൊവിഡ് സാഹചര്യം പരിഗണിച്ചാണ് പരീക്ഷ രണ്ട് ടേമുകളിലായി നടത്താന്‍ തീരുമാനിച്ചത്.

Test User: