X
    Categories: indiaNews

തേജസ്വി യാദവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് സി.ബി .ഐ

റെയിവേയിൽ ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശനിയാഴ്ച സമൻസ് അയച്ചതായി സിബിഐ ഉദ്യോഗസ്ഥർ അറിയിച്ചു.മാർച്ച് 4 ന് യാദവിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നുവെങ്കിലും അദ്ദേഹം സിബിഐ അന്വേഷണത്തിന് മുന്നിൽ ഹാജരായിരുന്നില്ല, തുടർന്ന് ശനിയാഴ്ചത്തേക്ക് പുതിയ തീയതി നൽകിയതായി അവർ പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം ഇതുവരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) ആസ്ഥാനത്ത് എത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അടുത്തിടെ ആർജെഡി നേതാവ് ലാലു പ്രസാദിനെയും ഭാര്യ റാബ്‌റി ദേവിയെയും യഥാക്രമം ഡൽഹിയിലും പട്‌നയിലും ചോദ്യം ചെയ്തിരുന്നു. യാദവ കുടുംബത്തിനും കൂട്ടാളികൾക്കും ഭൂമി സമ്മാനമായി നൽകുകയോ കുറഞ്ഞ നിരക്കിൽ വിൽക്കുകയോ ചെയ്തതിന് പകരമായി റെയിൽവേയിൽ ജോലി നൽകിയെന്നാരോപിച്ചാണ് കേസ്,

webdesk15: