കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകന്‍ വിയന്റെ മൊഴിയെടുത്തു. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
മണിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുള്ളത്.
2016 മാര്‍ച്ച് ആറിനായിരുന്നു കലാഭവന്‍ മണിയുടെ മരണം. മണിയുടെ വീടിനു സമീപത്തെ പാടിയിലാണ് മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടന്റെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നേരത്തെ ലോക്കല്‍ പൊലീസ് അന്വേഷിച്ചെങ്കിലും പിന്നീട് കേസ് സിബിഐക്ക് വിടുകയായിരുന്നു.