തിരുവനന്തപുരം: പോലീസിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്കപ്പ് മര്‍ദനങ്ങള്‍ ഉണ്ടായാല്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. അങ്ങനെ ഒരു സേനയില്‍ ക്രിമിനലുകള്‍ വേണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി. കേരളാ പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സേന അഭിവൃദ്ധിയില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുന്നുവെന്നും പണ്ട് പൊലീസ് ജനദ്രോഹ സേനയായിരുന്നു എന്നും അദേഹം ഓര്‍മിപ്പിച്ചു. പോലീസ് സേനയെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ പോലീസ് സംയമനം കാണിക്കുകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്ത കാലത്തായി നിരവധി പരാതികളാണ് പിണറായി വിജയന്റെ കീഴീല്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സേനയ്‌ക്കെതിരെ ഉയരുന്നത്.