X
    Categories: CultureMoreNewsViews

ചരിത്രത്തിലാദ്യമായി സി.ബി.ഐ ആസ്ഥാനത്ത് തന്നെ സി.ബി.ഐ റെയ്ഡ് നടത്തി

ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ക്ക് വിശ്വാസമുള്ള ഏജന്‍സികളില്‍ ഒന്നാണ് സി.ബി.ഐ. അതുകൊണ്ട് തന്നെയാണ് ഏത് വിവാദമായ കേസുകളും സി.ബി.ഐക്ക് വിടണം എന്ന് ആളുകള്‍ മുറവിളി കൂട്ടുന്നത്. എന്നാല്‍ മോദി ഭരണത്തില്‍ സി.ബി.ഐയുടേയും വിശ്വാസ്യത തകരുന്നു കാഴ്ചയാണ് കാണുന്നത്. ചരിത്രത്തിലാദ്യമായി സ്വന്തം ആസ്ഥാനത്ത് തന്നെ റെയ്ഡ് നടത്തേണ്ട ഗതികേടിലാണ് സി.ബി.ഐ എത്തിപ്പെട്ടിരിക്കുന്നത്.

കോഴക്കേസുമായി ബന്ധപ്പെട്ട് സ്വന്തം സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പ്രതിചേര്‍ത്ത് കേസെടുത്തതിന് പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ക്കായി സി.ബി.ഐ ആസ്ഥാനത്ത് റെയ്ഡ് നടന്നത്. റെയിഡ് നടത്തിയ സി.ബി.ഐ സംഘം ഡെപ്യൂട്ടി എസ്.പി ദേവന്ദര്‍ കുമാറിനെ അറസ്റ്റ് ചെയ്തു. അസ്താനയുടെ അടുത്ത ആളാണ് ദേവേന്ദര്‍ കുമാര്‍.

വിവാദ മാംസ വ്യാപാരി മൊയിന്‍ ഖുറേഷിയില്‍നിന്നു രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് രാകേഷ് അസ്താന കുടുങ്ങിയത്. കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനമാണ് ഉണ്ടാക്കുന്നത്. അസ്താന പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: