X
    Categories: indiaNews

പഞ്ചാബിലെ ധാന്യ സംഭരണകേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്നതിനിടയില്‍ പഞ്ചാബിലെ ധാന്യ സംഭരണകേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. സംസ്ഥാനത്തെ 40 സംഭരണകേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടക്കുന്നതായാണ് വിവരം. അരി, ഗോതമ്പ് ശേഖരത്തിന്റെ സാമ്പിളുകളും ഇവിടെ നിന്ന് സി.ബി.ഐ പിടിച്ചെടുത്തു.

അര്‍ധസൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് പരിശോധന. റെയ്ഡ് നടക്കുന്നവയില്‍ പഞ്ചാബ് ഗ്രെയിന്‍സ് പ്രക്യുര്‍മെന്റ് കോര്‍പറേഷന്‍, പഞ്ചാബ് വെയര്‍ഹൗസിങ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സംഭരണശാലകള്‍ ഉള്‍പ്പെടുന്നു.

2019-20, 2020-21 വര്‍ഷത്തില്‍ സംഭരിച്ച ഗോതമ്പിന്റെയും അരിയുടെയും സാമ്പിളുകളാണ് സി.ബി.ഐ. പിടിച്ചെടുത്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

 

Test User: