എന്‍ഡിടിവിയില്‍ സി. ബി.ഐ നടത്തിയ പരിശോധനകളെ മാധ്യമ സ്വാതന്ത്ര്യത്തിലേക്കുള്ള മോദി സര്‍ക്കാരിന്റെ കടന്നുകയറ്റമെന്ന് ആരോപിച്ച ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗത്തിനെതിരെ സി. ബി. ഐ.
ഒരു ഭാഗം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണിതെന്നും പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ന്യൂയോര്‍ക്ക് ടൈംസ് പഠിപ്പിക്കേണ്ടെന്നും സി. ബി. ഐ വക്താവ് പ്രതികരിച്ചു. ജൂ ണ്‍ ഏഴിനായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് ഇത്തരത്തില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.
സി.ബി.ഐയുടെ പ്രതികരണവും ന്യൂയോര്‍ക്ക് ടൈംസ് തന്നെയാണ് പ്രസിദ്ധീകരിച്ചത്. 2011 മുതല്‍ കമ്പനിക്ക് എതിരെ നടത്തിവരുന്ന വിവിധ അന്വേഷണങ്ങളെ കുറിച്ചുള്ള ചരിത്രം ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടില്ല. ഒരുവശം മാത്രം പരിഗണിച്ചുള്ള അഭിപ്രായമാണിത്. പത്രസ്വാതന്ത്ര്യത്തെ കുറിച്ച് ഇന്ത്യയെ ടൈംസ് പഠിപ്പിക്കേണ്ട. ഞങ്ങളുടെ സ്ഥാപനങ്ങളും സമ്പ്രദായങ്ങളും സാംസ്‌കാരികമായ പൈതൃകത്താലും ജനാധിപത്യ ധര്‍മചിന്തയാലും സമ്പന്നമാണ്.
പത്താന്‍കോട്ട് വ്യോമതാവള ആക്രമണവുമായി ബന്ധപ്പെട്ട് ഒരു ദിവസത്തേക്ക് എന്‍.ഡി.ട ി.വി ഹിന്ദി നിര്‍ത്തിവെക്കാന്‍ നടപടിയെടുത്തത് വ്യക്തമായ അന്വേഷണത്തിന് ശേഷമായിരുന്നു.- സി. ബി. ഐ വ്യക്തമാക്കി.