ഡല്‍ഹി മദ്യനയ കേസില്‍ ആം ആദ്മിയ്ക്കെതിരെ വീണ്ടും കുരുക്ക് മുറുക്കി ബിജെപി. കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ നോട്ടീസ് അയച്ചു. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.
ഇദ്ദേഹത്തിന്റെ സ്റ്റാഫിനെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസില്‍ നേരത്തെ മുന്‍ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.