കേന്ദ്ര അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് 14 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.സിബിഐ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികൾ ബിജെപിയുടെ എതിരാളികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പരാതി. ഏപ്രിൽ അഞ്ചിന് സുപ്രീം കോടതി കേസ് പരിഗണിക്കും.
ബിജെപിയിൽ ചേർന്നാൽ നേതാക്കൾക്കെതിരായ കേസുകൾ ഒഴിവാക്കുകയോ മൂടിവയ്ക്കുകയോ ചെയ്യാറുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഈ ആരോപണങ്ങൾ ബിജെപി നിഷേധിച്ചു, “തൊണ്ണൂറ്റിയഞ്ച് ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. അറസ്റ്റിന് മുമ്പുള്ള മാർഗ്ഗനിർദ്ദേശങ്ങളും അറസ്റ്റിന് ശേഷമുള്ള മാർഗ്ഗനിർദ്ദേശങ്ങളും പാർട്ടികൾ ആവശ്യപ്പെട്ടു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ജനതാദൾ യുണൈറ്റഡ്, ഭാരത് രാഷ്ട്ര സമിതി, രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), നാഷണൽ കോൺഫറൻസ്, നാഷണലിസ്റ്റ്, ഡിഎംകെ. തുടങ്ങിയ പാർട്ടികളാണ് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരി